സൗദി അറേബ്യ / മേയ് 13, 2018 / രചയിതാവ്: ജലീൽ കണ്ണമംഗളം / ഉറവിടം: saudivartha.com
ജിദ്ദ: സൗദിയിലെ പൊതു വിദ്യാലയങ്ങളില്‍ വിദേശ അധ്യാപകരെ നിയമിക്കുമെന്ന വാര്‍ത്ത സൗദി വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. സ്വദേശികളായ അധ്യാപകരില്‍ മന്ത്രാലയത്തിനു പൂര്‍ണ വിശ്വാസമുണ്ടെന്നും അധ്യാപകരുടെ കുറവ് ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെന്നും മന്ത്രാലയം വക്താവ് മുബാറക് അല്‍ ഒസൈമി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരുടെ കുറവ് നികത്താന്‍ വിദേശത്ത് നിന്നും അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം.
വാർത്തയുടെ ഉറവിടം:
http://saudivartha.com/2018/05/saudi-arabia-government-not-allowed-foreign-teachers-in-government-schools/







Users Today : 1
Total Users : 35460210
Views Today : 1
Total views : 3418896